വള്ളത്തിൽ കഞ്ചാവ് കടത്ത്; റീൽസ് താരം 580 ഗ്രാം കഞ്ചാവുമായി പിടിയിൽ
തലയോലപ്പറമ്പ്: കഞ്ചാവ് കടത്തിയ കേസിൽ വള്ളത്തിൽ മീൻപിടിച്ച് റീൽസ് ചെയ്തിരുന്ന ഇൻസ്റ്റാഗ്രാം താരം പോലീസിന്റെ പിടിയിലായി. വെള്ളൂർ വടകര സ്വദേശിയായ അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു (29) ആണ് 580 ഗ്രാം കഞ്ചാവുമായി പിടിയിലായത്. വെട്ടിക്കാട്ടുമുക്ക് പാലത്തിന് സമീപമുള്ള ആറാട്ടുകടവിൽ ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൻസാഫ് (DANSAF) അംഗങ്ങളും തലയോലപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ചൂണ്ടയിട്ട് മീൻപിടിക്കുന്ന ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും…
