സിപിഎമ്മിന് കനത്ത പ്രഹരം: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി. സുധാകരൻ
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ഈ നിർണ്ണായക പ്രഖ്യാപനം അദ്ദേഹം നടത്തിയത്. കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎം നേതൃത്വവുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അദ്ദേഹം പാർട്ടി അംഗത്വം പുതുക്കിയിരുന്നില്ല. സുധാകരന്റെ ഈ നീക്കം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ജി. സുധാകരന്റെ സ്ഥാനാർത്ഥിത്വത്തോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന…
