കണ്ണൂർ ഇരിട്ടിയിൽ പക്ഷിപ്പനി: ഭീതി വേണ്ടെന്ന് അധികൃതർ, ജാഗ്രതാ നിർദ്ദേശം.

കണ്ണൂർ : ജില്ലയിലെ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കകളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നിലവിൽ കോഴി അടക്കമുള്ള വളർത്തുപക്ഷികളിൽ രോഗലക്ഷണങ്ങളോ ബാധയോ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ, പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ട (Culling) സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എങ്കിലും മുൻകരുതൽ നടപടിയായി ഇരിട്ടി നഗരസഭയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More