വികസിത കേരളം’: ബിജെപി പ്രകടന പത്രിക പുറത്തിറക്കി; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ, ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം
തിരുവനന്തപുരം: ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന പ്രഖ്യാപനവുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനാണ് പത്രിക പ്രകാശനം ചെയ്തത്. കേരളത്തിൽ ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന എയിംസ് (AIIMS) യാഥാർഥ്യമാക്കുമെന്നതാണ് പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതികളും, തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ പാതയും നടപ്പിലാക്കുമെന്നും ബിജെപി ഉറപ്പുനൽകുന്നു. ക്ഷേമപദ്ധതികളുടെ കാര്യത്തിലും വമ്പൻ…
