സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി; ബി.എസ് അനൂപും അരുൺ രാജും ബിജെപിയിൽ, എൻഡിഎ സ്ഥാനാർത്ഥികളായേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. 2021-ൽ ചിറയിൻകീഴിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ബി.എസ്. അനൂപ്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ.എസ്. അരുൺ രാജ് എന്നിവരാണ് പാർട്ടി വിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും ഇരുവരും ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബി.എസ്. അനൂപ് ചിറയിൻകീഴിലും അരുൺ രാജ് ചടയമംഗലത്തും എൻഡിഎ സ്ഥാനാർത്ഥികളാകുമെന്നാണ് റിപ്പോർട്ടുകൾ.​ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ബി.എസ്. അനൂപ്,…

Read More