കേരളം വിധിയെഴുത്തിലേക്ക്: ആവേശകരമായ പരസ്യപ്രചാരണം ഇന്ന് സമാപിക്കും; വൈകുന്നേരം കൊട്ടിക്കലാശം
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ പരസ്യപ്രചാരണം ഇന്ന് സമാപിക്കുന്നു. മൂന്നാഴ്ചയായി നീണ്ടുനിന്ന വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരം കൊട്ടിക്കലാശത്തോടെ തിരശ്ശീല വീഴുന്നത്. ഓരോ മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികളും പ്രമുഖ നേതാക്കളും പ്രവർത്തകരും അണിനിരക്കുന്നതോടെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലെത്തും. ദേശീയ നേതാക്കൾ കേരളത്തിലുടനീളം നടത്തിയ നിരന്തരമായ പടയോട്ടം ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വലിയ പ്രത്യേകതയായിരുന്നു. കൊട്ടിക്കലാശത്തിന് ശേഷം നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. തുടർന്ന് മറ്റന്നാൾ കേരളം വിധിയെഴുതാനായി പോളിംഗ് ബൂത്തിലേക്ക് നീങ്ങും….
