നിയമസഭാ തിരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം പൂർത്തിയായി; സംസ്ഥാനത്ത് ലഭിച്ചത് 1269 പത്രികകൾ
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ അവസാനിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള അന്തിമ റിപ്പോർട്ടുകൾ കൂടി എത്തുന്നതോടെ ഈ എണ്ണത്തിൽ നേരിയ മാറ്റമുണ്ടായേക്കാം. പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളെല്ലാം അവസാന ദിനമായ ഇന്ന് പത്രികകൾ സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (പറവൂർ), ജോസ് കെ. മാണി (പാല), മേജർ രവി (ഒറ്റപ്പാലം), അപു…
