പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; ഷൂട്ടിംഗ് ലൊക്കേഷനിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവനടിയുടെ പരാതി
കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവനടി നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് രഞ്ജിത്തിന്റെ കാർ തടഞ്ഞാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലുള്ള അദ്ദേഹത്തെ ഉടൻ തന്നെ കൊച്ചി പോലീസിന് കൈമാറും. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്. നിലവിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമാ ലൊക്കേഷനിൽ വെച്ച് തന്നെ…
