രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ല; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടി കേന്ദ്രം
ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത് നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചില്ലറ വിൽപന വില ഉയർത്താതെ തന്നെ സാഹചര്യം നേരിടാനാണ് നീക്കം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കണക്കിലെടുത്ത് ഇന്ധനവില കൂടുമെന്ന ആശങ്കകൾ നിലനിൽക്കെയാണ് സർക്കാരിന്റെ ഈ വിശദീകരണം. കുറഞ്ഞ നിരക്കിൽ ലഭ്യമാണെങ്കിൽ റഷ്യയിൽ നിന്ന് കൂടുതൽ എൽ.എൻ.ജി (LNG) വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സൗദിയിലെ യൻബുവിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്രൂഡ് കാർഗോ ബുക്ക് ചെയ്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ…
