കോഴിയിറച്ചി വില റെക്കോർഡ് വർദ്ധനവിലേക്ക്
കോഴിക്കോട് : ജില്ലയിൽ കോഴിയിറച്ചി വില റെക്കോർഡ് വർദ്ധനവിലേക്ക്. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 200 രൂപയായിരുന്ന ബ്രോയിലർ ചിക്കൻ വില നിലവിൽ 290 രൂപയിലെത്തി നിൽക്കുകയാണ്. വരും ദിവസങ്ങളിലും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ. ബ്രോയിലർ ചിക്കന് പുറമെ ലഗോൺ കോഴിയിറച്ചിക്ക് 230 രൂപയും, സ്പ്രിങ് ചിക്കന് 340 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. വൻകിട ഫാമുടമകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില ഉയർത്തുകയാണെന്ന് ചെറുകിട വ്യാപാരികൾ ആരോപിക്കുന്നു.ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ അവസാനിച്ചെങ്കിലും വിപണിയിൽ…
