ട്രെയിനിന് നേരെയുള്ള കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോർട്ട് വേണം
കോഴിക്കോട്: കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആലുവ യു.സി കോളേജ് വിദ്യാർത്ഥിനിയും പുറമേരി സ്വദേശിനിയുമായ ഐശ്വര്യ രാമകൃഷ്ണനാണ് (22) ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി 9.50-ന് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് പരിക്കേൽക്കുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. ദൃശ്യമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട്…
