പാലക്കാട് പിഷാരടി എത്തിയേക്കും; കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാർ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കങ്ങളുമായി കെപിസിസി. പാലക്കാട് മണ്ഡലത്തിൽ നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളിയതാണ് പട്ടികയിലെ പ്രധാന ആകർഷണം. നേരത്തെ ചർച്ചകളിൽ ഉണ്ടായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയാണ് പിഷാരടിയെ പരിഗണിക്കുന്നത്. കെ. മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് പാലക്കാട് മണ്ഡലത്തിലേക്ക് പിഷാരടിയുടെ പേര് സജീവമായത്. കണ്ണൻ ഗോപിനാഥന്റെ പേരും ഈ മണ്ഡലത്തിൽ ചർച്ചയായിരുന്നു. മധുസൂദൻ മിസ്ത്രി അധ്യക്ഷനായ എഐസിസി സ്ക്രീനിംഗ് കമ്മിറ്റിയുമായി പ്രതിപക്ഷ നേതാവ്…
