ഒൻപതാം ക്ലാസ് പരീക്ഷയിൽ ചോദ്യപേപ്പർ വിവാദം; ഇ-മെയിൽ വഴി ചോദ്യങ്ങൾ നൽകിയതിൽ അന്വേഷണം
തിരുവനന്തപുരം: ഒൻപതാം ക്ലാസ് പരീക്ഷയ്ക്ക് അച്ചടിച്ച ചോദ്യക്കടലാസിനു പകരം ഇ-മെയിൽ വഴി ചോദ്യങ്ങൾ നൽകിയതായി പരാതി. കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിലാണ് വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ ഈ സംഭവം നടന്നത്. പരീക്ഷാഹാളിൽ വിദ്യാർഥികൾക്ക് കൃത്യസമയത്ത് ചോദ്യപേപ്പർ ലഭ്യമാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. പ്രശ്നം ഗൗരവമായതോടെ, പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയോട് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. പരീക്ഷാഹാളിൽ ചോദ്യപേപ്പർ നൽകാത്തതിനെത്തുടർന്ന്, ഇ-മെയിൽ വഴി ലഭിച്ച ചോദ്യങ്ങൾ അധ്യാപകർ വായിച്ചുകൊടുക്കാനും…
