വാടാനപ്പള്ളി കിറ്റ് വിവാദം: ഉടമയ്ക്കെതിരെ കേസെടുത്തു; നടപടി കോടതി അനുമതിക്ക് പിന്നാലെ

തൃശൂർ: വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിതരണവുമായി ബന്ധപ്പെട്ട പരാതിയിൽ വാടാനപ്പള്ളി പോലീസ് കേസെടുത്തു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന്, ‘ചാമ്പ്യൻസ് ട്രേഡേഴ്സ്’ ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കിയാണ് നടപടി. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പി. ബാബുമോന്റെ നിർദ്ദേശപ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഏകദേശം 72,542 രൂപ വിലമതിക്കുന്ന ഭക്ഷ്യസാധനങ്ങളാണ് കിറ്റുകളിലുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. കിറ്റുകൾ ഓർഡർ ചെയ്ത വ്യക്തിക്കെതിരെയും വരുംദിവസങ്ങളിൽ കേസെടുക്കാനാണ് സാധ്യത.​തെരഞ്ഞെടുപ്പ് കലാശക്കൊട്ടിന് തൊട്ടുമുമ്പ് കിറ്റ് വിവാദം മുന്നണികൾക്കിടയിൽ വലിയ രാഷ്ട്രീയപ്പോരിന്…

Read More