പാർട്ടി വിരുദ്ധ നടപടി: പി.കെ ശശിയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി
പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ പി.കെ ശശിയെ സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി ഉണ്ടായത്. സി.പി.എമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണിതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷനാണിതെന്നും ശശി വേദിയിൽ വ്യക്തമാക്കിയിരുന്നു. നിർബന്ധിതമായ ചില സാഹചര്യങ്ങൾ കൊണ്ടാണ് ഇത്തരമൊരു കൺവെൻഷൻ സംഘടിപ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സ്പിരിറ്റ് കേസ് പ്രതികളായെന്നും ഇതിനെ ചോദ്യം ചെയ്തവരെ വേട്ടയാടുകയാണെന്നും ശശി ആരോപിച്ചു. സർക്കാരിന്റെയും…
