പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു; പകരക്കാരനായി ആർ.എൻ. രവി എത്തും

ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് അപ്രതീക്ഷിതമായി സ്ഥാനം രാജിവെച്ചു. മൂന്നര വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം രാജി സമർപ്പിച്ചത്. കോട്ടയം മണ്ണാനം സ്വദേശിയും റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അദ്ദേഹം 2022 നവംബർ മുതലാണ് ബംഗാൾ ഗവർണറായി ചുമതലയേറ്റത്. ഗവർണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചെങ്കിലും രാജിക്കത്തിൽ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല.​ സംസ്ഥാന സർക്കാരുമായി നിരന്തരമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മടക്കം. നിലവിലെ…

Read More