ആലപ്പുഴയിൽ നടുക്കം: ധൻബാദ് എക്സ്പ്രസ് കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി
ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തിരിക്കാനിരുന്ന ധൻബാദ് എക്സ്പ്രസിന്റെ കോച്ചിന് താഴെ മുറിച്ചുമാറ്റപ്പെട്ട നിലയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ട്രെയിനിന്റെ എസ്-5 (S5) കോച്ചിന് അടിയിലാണ് അറ്റ നിലയിലുള്ള കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച ആരുടെയെങ്കിലും ശരീരഭാഗമാകാമിതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം രാത്രി ധൻബാദിൽ നിന്നും ആലപ്പുഴയിൽ എത്തിയതായിരുന്നു ഈ ട്രെയിൻ. ഇന്ന് രാവിലെ ട്രെയിൻ തിരികെ പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എസ്-5 കോച്ച്…
