ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്ക (FEFKA) യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ എന്നീ സംഘടനകളിൽ നിന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഡയറക്ടേഴ്സ് യൂണിയന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.​ യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർ, ജനറൽ സെക്രട്ടറി ജി.എസ്. വിജയൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഈ തീരുമാനം അറിയിച്ചത്. ക്രിമിനൽ കേസിൽ അറസ്റ്റിലാവുകയും റിമാൻഡിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംഘടനയുടെ ഈ അച്ചടക്ക നടപടി.

Read More