പശ്ചിമേഷ്യയിൽ അഞ്ച് ദിവസത്തെ നിയന്ത്രിത വെടിനിർത്തൽ; ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങളിൽ ആക്രമണം നടത്തില്ലെന്ന് ട്രംപ്
പശ്ചിമേഷ്യൻ സംഘർഷത്തിൽ വലിയൊരു ആശ്വാസമായി അഞ്ച് ദിവസത്തെ ‘നിയന്ത്രിത’ വെടിനിർത്തൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകൾ ഫലപ്രദമാണെന്ന് വിലയിരുത്തിയാണ് ഈ നീക്കം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. വരും ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്നും സമാധാനപരമായ നീക്കങ്ങൾക്ക് അവസരം നൽകാനാണ് ഈ താൽക്കാലിക വെടിനിർത്തലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാന്റെ ഊർജ്ജോത്പാദന കേന്ദ്രങ്ങൾക്കും പവർ…
