മലബാറിലെ ആദ്യ ഇലക്ട്രിക് ഡബിൾ ഡക്കർ ‘കട്ടപ്പുറത്ത്’; കേബിളുകൾ വില്ലനാകുന്നു, കോഴിക്കോട്ടെ വിനോദസഞ്ചാരത്തിന് തിരിച്ചടി
തിരുവനന്തപുരം: കോഴിക്കോട് നഗരത്തിലെ റോഡുകൾക്ക് കുറുകെയുള്ള കേബിളുകളാണ് ഡബിൾ ഡക്കർ ബസിന്റെ യാത്രയ്ക്ക് പ്രധാന തടസ്സമായി നിൽക്കുന്നത്. പലയിടങ്ങളിലും വൈദ്യുത ലൈനുകളും സ്വകാര്യ ഇന്റർനെറ്റ് കേബിളുകളും അഞ്ച് മീറ്ററിൽ താഴെ മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബസിന്റെ മുകൾഭാഗം തുറന്ന നിലയിലായതിനാൽ യാത്രക്കാർ എഴുന്നേറ്റ് നിൽക്കുകയോ കൈകൾ ഉയർത്തുകയോ ചെയ്താൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ട്രാൻസ്പോർട്ട് വകുപ്പ് ആശങ്കപ്പെടുന്നു. കേബിളുകൾ ഏഴ് മീറ്ററിലധികം ഉയരത്തിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി.ക്കും സ്വകാര്യ ഇന്റർനെറ്റ് കമ്പനികൾക്കും കത്ത് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും…
