ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു; കൂടെ മുൻ എംഎൽഎ കെ. അജിതും
തിരുവനന്തപുരം: പ്രശസ്ത ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. റോബിനൊപ്പം വൈക്കം മുൻ എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ കെ. അജിതും ബിജെപിയിൽ ചേർന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റോബിൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന സൂചനകൾ ശക്തമാണ്….
