വൈക്കത്ത് കർഷകൻ സിപിഐ ഓഫീസിൽ തൂങ്ങിമരിച്ചു; പാർട്ടി നേതാക്കൾക്കെതിരെ ആരോപണം

കോട്ടയം: വൈക്കത്ത് സിപിഐ ഓഫീസിനുള്ളിൽ കർഷകൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലയാഴം സ്വദേശിയായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. തന്റെ ഉപജീവനമാർഗം സിപിഐ ജില്ലാ നേതാക്കൾ ഇടപെട്ട് നശിപ്പിച്ചതായി മരിക്കുന്നതിന് മുൻപ് ചെല്ലപ്പൻ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഐ നേതൃത്വത്തിനെതിരെ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നതായും വിവരമുണ്ട്.​ സംഭവസ്ഥലത്ത് ആർഡിഒ നേരിട്ടെത്താതെ മൃതദേഹം താഴെയിറക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. കർഷകന്റെ മരണത്തിൽ പാർട്ടി നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നതോടെ സ്ഥലത്ത് വലിയ പ്രതിഷേധം…

Read More