ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്ക (FEFKA) യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ എന്നീ സംഘടനകളിൽ നിന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഡയറക്ടേഴ്സ് യൂണിയന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർ, ജനറൽ സെക്രട്ടറി ജി.എസ്. വിജയൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഈ തീരുമാനം അറിയിച്ചത്. ക്രിമിനൽ കേസിൽ അറസ്റ്റിലാവുകയും റിമാൻഡിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംഘടനയുടെ ഈ അച്ചടക്ക നടപടി.
