രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം; പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി, പത്ത് ദിവസത്തെ ജയിൽവാസം അവസാനിച്ചു
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച കോടതി, പത്ത് ദിവസത്തെ ജയിൽവാസത്തിന് ശേഷം അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതിയെ കുറ്റങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രകടമാണെങ്കിലും, ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ചാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. അഞ്ച് വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നും പ്രതി ഒളിവിൽ പോകാൻ സാധ്യതയില്ലെന്നും കോടതി വിലയിരുത്തി. ജയിൽ മോചിതനായ രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. പ്രതി സാക്ഷികളെ സ്വാധീനിക്കാൻ…
