സി.പി.എം അനുനയ നീക്കം പാളി; അമ്പലപ്പുഴയിൽ സ്വതന്ത്രനായി ജി. സുധാകരൻ? പിന്തുണയുമായി യു.ഡി.എഫ്
ആലപ്പുഴ: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടടുത്ത് നിൽക്കെ, കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വാർത്തയാണ് അമ്പലപ്പുഴയിൽ നിന്നും വരുന്നത്. സി.പി.എം സംസ്ഥാന നേതൃത്വവുമായി ദീർഘനാളായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കൊടുവിൽ, മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. തന്നെ അവഗണിക്കുന്നുവെന്നും പരിഹസിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അമർഷം രേഖപ്പെടുത്തിയിരുന്നു. സുധാകരനെ അനുനയിപ്പിക്കാൻ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത അടക്കമുള്ളവർ നേരിട്ടെത്തി ചർച്ചകൾ നടത്തിയെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ…
