വണ്ടൂരിൽ ശശി തരൂരിന്റെ വാഹനവ്യൂഹം തടഞ്ഞു; ഗൺമാനെ മർദ്ദിച്ചു, രണ്ടുപേർ കസ്റ്റഡിയിൽ
മലപ്പുറം വണ്ടൂരിൽ കോൺഗ്രസ് എംപി ശശി തരൂരിന്റെ വാഹനവ്യൂഹം തടയുകയും സുരക്ഷാ ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ വണ്ടൂർ പോലീസ് കേസെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എ.പി. അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് തരൂരിന് നേരെ ഈ അതിക്രമമുണ്ടായത്. രണ്ട് വാഹനങ്ങളിലായാണ് തരൂരും സംഘവും സഞ്ചരിച്ചിരുന്നത്. ഇതിൽ തരൂർ ഉണ്ടായിരുന്ന ആദ്യത്തെ കാർ രണ്ട് വാഹനങ്ങളിലായെത്തിയ എട്ടോളം പേർ ചേർന്ന് തടയുകയായിരുന്നു….
