കേരളം ചുട്ടുപൊള്ളുന്നു: താപനില ഉയരുന്നു, പകൽ 10 മുതൽ 3 വരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
കേരളത്തിൽ വേനൽക്കാലത്തിന് മുമ്പേ കഠിനമായ ചൂട് അനുഭവപ്പെടുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മിക്കയിടങ്ങളിലും താപനില സാധാരണയേക്കാൾ 2°C മുതൽ 4°C വരെ വർധിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 37.2°C കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തി. പാലക്കാട്, വെള്ളാണിക്കര, പുനലൂർ, തിരുവനന്തപുരം വിമാനത്താവളം ഒഴികെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം സാധാരണയേക്കാൾ ഉയർന്ന ചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്.ചൂട് വർധിക്കുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികൾ നേരിട്ട്…
