ആർ. ശ്രീലേഖയ്ക്ക് തിരിച്ചടി; പോക്സോ കേസിന് ഇടക്കാല സ്റ്റേ നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു
കൊച്ചി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖയ്ക്കെതിരായ പോക്സോ കേസ് നടപടികൾക്ക് ഇടക്കാല സ്റ്റേ നൽകാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി, വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഹർജി തീർപ്പാക്കുന്നത് വരെ തുടർനടപടികൾ തടയണമെന്ന ശ്രീലേഖയുടെ ആവശ്യവും കോടതി നിലവിൽ അംഗീകരിച്ചിട്ടില്ല. ലൈംഗിക പീഡനക്കേസുകളിലെ അതിജീവിതമാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയതിനാണ് ശ്രീലേഖയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. കിളിരൂർ, കവിയൂർ, പെരുമ്പാവൂർ പീഡനക്കേസുകളിലെ…
