പാർട്ടിയെ വെല്ലുവിളിക്കാനില്ല; സ്വതന്ത്രനായി മത്സരിക്കാതെ കെ. സുധാകരൻ പാർട്ടിയിൽ തുടരും
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ, പാർട്ടി തീരുമാനത്തിന് വിധേയനായി തുടരുമെന്ന് കെ. സുധാകരൻ എം.പി. വ്യക്തമാക്കി. കണ്ണൂർ സീറ്റിൽ മത്സരിക്കാൻ അദ്ദേഹം കടുത്ത താൽപ്പര്യം പ്രകടിപ്പിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നുവെങ്കിലും, എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇതോടെയാണ് താൻ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന നിലപാട് അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചത്. താൻ പാർട്ടിയിൽ തന്നെ തുടരുമെന്നും പുതിയ ദൗത്യങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. “പാർട്ടിയിൽ തുടരാതെ ഞാൻ പിന്നെ എവിടെയാണ് പോകേണ്ടത്? സ്ഥാനാർത്ഥിത്വം…
