ന്യൂസിലാൻഡിനെ തകർത്ത് ഇന്ത്യക്ക് മൂന്നാം ട്വന്റി 20 ലോകകപ്പ് കിരീടം; റെക്കോർഡ് നേട്ടവുമായി നീലപ്പട
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ന്യൂസിലാൻഡിനെ തകർത്തെറിഞ്ഞ് ഇന്ത്യക്ക് വിശ്വകിരീടം. ഫൈനലിൽ ഇന്ത്യ ഉയർത്തിയ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് 159 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ മൂന്ന് തവണ കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. 2007-ൽ എം.എസ്. ധോണിയുടെയും 2024-ൽ രോഹിത് ശർമ്മയുടെയും നേതൃത്വത്തിൽ കിരീടം ചൂടിയ ഇന്ത്യയുടെ കുതിപ്പിൽ മറ്റൊരു പൊൻതൂവൽ കൂടിയാവുകയാണ് ഈ വിജയം.ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം…
