വ്യോമസേനാ വിമാനം തകർന്നു വീണു: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു
ന്യൂ ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെ 1 (Sukhoi-30 MKI) യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ വീരമൃത്യു വരിച്ചു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അസമിലെ ജോർഹട്ടിൽ നിന്നും പുറപ്പെട്ട വിമാനം ഇന്നലെ വൈകുന്നേരം 7:42-ഓടെയാണ് റഡാറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. വിമാനത്തിന്റെ സിഗ്നൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് പ്രതിരോധ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിലിനിടെ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ കണ്ടെത്തുകയും തുടർന്ന് പൈലറ്റുമാരുടെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു….
