ഇറാൻ സൈനിക ആസ്ഥാനം തകർത്തതായി യുഎസ്
ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) ആസ്ഥാനം ഞായറാഴ്ച നടത്തിയ ശക്തമായ ആക്രമണത്തിൽ തകർത്തതായി യുഎസ് സൈന്യം അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി അമേരിക്കയാണെന്നും ഐആർജിസിക്ക് ഇനി ആസ്ഥാനം അവശേഷിക്കുന്നില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. കഴിഞ്ഞ 47 വർഷത്തിനിടയിൽ ആയിരത്തിലധികം അമേരിക്കക്കാരെ കൊലപ്പെടുത്തിയ ഈ സേനയുടെ ‘തലയറുക്കുന്ന’ നടപടിയാണ് ഇന്നലെ ഉണ്ടായതെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാൻ ഭരണകൂടം ഉയർത്തുന്ന ഭീഷണികൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് യുഎസ് സൈന്യം ഈ…
