ഇസ്രായേൽ ആണവ കേന്ദ്രത്തിന് സമീപം ഇറാന്റെ മിസൈൽ വർഷം: വൻ നാശനഷ്ടം; പ്രതിരോധം പരാജയപ്പെട്ടെന്ന് സൈന്യം
ഇസ്രായേലിലെ അതീവ സുരക്ഷാ മേഖലയായ ആണവ ഗവേഷണ കേന്ദ്രത്തിന് സമീപം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. തെക്കൻ ഇസ്രായേലിലെ ദിമോണ (Dimona), അരാദ് (Arad) എന്നീ നഗരങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇറാന്റെ നീക്കം. മൂന്നാഴ്ച പിന്നിടുന്ന യുദ്ധത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടമായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ നേരിട്ട് പതിച്ചതായും ആക്രമണത്തിൽ പരിക്കേറ്റ പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ഇറാന്റെ മിസൈലുകളെ തടയുന്നതിൽ…
