സംസ്ഥാനത്ത് ചെറിയ പെരുന്നാൾ വ്യാഴാഴ്ച; മാസപ്പിറവി ദൃശ്യമായില്ല
സംസ്ഥാനത്ത് ഈ വർഷത്തെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) വ്യാഴാഴ്ച ആഘോഷിക്കും. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് ശവ്വാൽ ഒന്ന് വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചത്.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി എന്നിവരാണ് മാസപ്പിറവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 30 നോമ്പും പൂർത്തിയാക്കിയാകും വിശ്വാസികൾ പെരുന്നാളിലേക്ക്…
