പശ്ചിമേഷ്യൻ സംഘർഷം: ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ; മേയ് 31 വരെ നിയന്ത്രണം
ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, ഇസ്രയേലിലേക്കുള്ള തങ്ങളുടെ എല്ലാ വിമാന സർവീസുകളും മേയ് 31 വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് ഈ തീരുമാനം.നിലവിൽ ന്യൂഡൽഹിയിൽ നിന്നും ടെൽ അവീവിലേക്കും തിരിച്ചുമുള്ള മിക്ക പ്രമുഖ വിമാനക്കമ്പനികളും തങ്ങളുടെ സർവീസുകൾ താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. ഇസ്രയേലിലെ പ്രധാന വിമാനക്കമ്പനികളായ എൽ അൽ (El Al), ഇസ്രാഎയർ (Israir), അർകിയ (Arkia), എയർ ഹൈഫ (Air Haifa) എന്നിവ മാത്രമാണ് ഇപ്പോൾ അവിടെ നിന്ന്…
