അങ്കമാലി വാഹനാപകടം: ഒളിവിലായിരുന്ന ഡോക്ടർ സിറിയക് പി. ജോർജ് പിടിയിൽ
കൊച്ചി: അങ്കമാലിയിൽ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി ഡോക്ടർ സിറിയക് പി. ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഗമണ്ണിൽ നിന്നാണ് വാഗമൺ പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ ഉടൻ തന്നെ അങ്കമാലി പോലീസിന് കൈമാറും. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇയാളുടെ പിതാവ് ജോർജ് മാത്യുവിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28-നാണ് എടവനക്കാട് സ്വദേശിനിയും അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയുമായ ജാസ്ലിയ അമിതവേഗതയിലെത്തിയ കാറിടിച്ച് മരിച്ചത്. പഠനത്തോടൊപ്പം…
