പ്ലസ് വൺ പരീക്ഷാ പേപ്പർ പാക്കറ്റുകൾ പൊട്ടിയ നിലയിൽ; മുഴുവൻ സെറ്റും പിൻവലിക്കാൻ ഉത്തരവ്
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ ചോദ്യപേപ്പറുകൾ പൊട്ടിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ബന്ധപ്പെട്ട വിഷയങ്ങളിലെ മുഴുവൻ പേപ്പറുകളും പിൻവലിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളിലാണ് മാർച്ച് 11-ലെ അറബിക് പരീക്ഷയുടെയും മാർച്ച് 21-ലെ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെയും ചോദ്യപേപ്പർ പാക്കറ്റുകൾ തുറന്ന നിലയിൽ കണ്ടത്. ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്കാണ് വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കാനും പുതിയവ വിതരണം ചെയ്യാനും തീരുമാനിച്ചത്.ചോദ്യപേപ്പറുകൾ അച്ചടിച്ച പ്രസ്സ് അധികൃതർ സ്വന്തം…
