കൊച്ചിയിൽ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ പിടിയിൽ

കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. കൊല്ലം സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനെയാണ് പ്രതികൾ കാറിടിച്ച് പരിക്കേൽപ്പിച്ചത്. അപകടമുണ്ടാക്കിയ നീല നിറത്തിലുള്ള കാർ കൊല്ലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.​ പുലർച്ചെ രണ്ടരയോടെ കലൂർ ശാസ്താ റോഡിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വാഹന പരിശോധനയ്ക്കിടെ എത്തിയ കാറിന് നിർത്താൻ ആവശ്യപ്പെട്ട് പൊലീസ് കൈകാണിച്ചു. ആദ്യം വേഗത കുറച്ച പ്രതികൾ, പൊലീസുകാരൻ…

Read More

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകുന്നതിനെതിരെ ഹർജി; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകുന്നതിനെതിരെ കോടതിയിൽ ഹർജി. പുരസ്കാര പ്രഖ്യാപനം നിയമവിരുദ്ധമാണെന്നും അത് തടയണമെന്നുമാവശ്യപ്പെട്ട് ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് ആണ് കോടതിയെ സമീപിച്ചത്.​ വെള്ളാപ്പള്ളി നടേശനെതിരെ നിലനിൽക്കുന്ന നിരവധി ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ആത്മഹത്യ പ്രേരണ, അഴിമതി തുടങ്ങിയ ഗുരുതരമായ കേസുകളിൽ പ്രതിയായ ഒരാൾക്ക് രാജ്യം ആദരിക്കുന്ന പത്മ പുരസ്കാരം നൽകുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് ഹർജിക്കാർ വാദിക്കുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്ച…

Read More

അനിൽ അംബാനിക്ക് കനത്ത പ്രഹരം: 3,716 കോടിയുടെ വസതി ഇഡി കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായി അനിൽ അംബാനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശക്തമായ നടപടി. അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർ‌കോം) നടത്തിയ ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി, മുംബൈയിലെ അദ്ദേഹത്തിന്റെ ആഡംബര വസതിയായ ‘അബോഡ്’ ഇഡി താൽക്കാലികമായി കണ്ടുകെട്ടി. മുംബൈയിലെ പാലി ഹില്ലിൽ സ്ഥിതി ചെയ്യുന്ന, 17 നിലകളും 66 മീറ്റർ ഉയരവുമുള്ള ഈ വസതിക്ക് ഏകദേശം 3,716 കോടി രൂപയാണ് വില കണക്കാക്കുന്നത്. ​ഇതിനുപുറമെ, കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അനിൽ…

Read More

റാപ്പർ വേടൻ വിവാഹിതനായി; വധു എഴുത്തുകാരി നവമി ലത

തിരുവനന്തപുരം : പ്രമുഖ റാപ്പറും ഗാനരചയിതാവുമായ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനായി. ദീർഘകാല സുഹൃത്തും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശൂരിലെ വേടന്റെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ സബ് രജിസ്ട്രാർ നേരിട്ടെത്തി വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വൈകിട്ട് അഞ്ചരയോടെ നടന്ന ഈ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത്.തൃശൂർ രജിസ്റ്റർ ഓഫീസിലായിരുന്നു ഇരുവരും വിവാഹത്തിനായി അപേക്ഷ നൽകിയിരുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ, ഇന്ത്യൻ ഭരണഘടനയെ സാക്ഷിനിർത്തിയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. കണ്ണൂരിൽ…

Read More

പിഎസ്‌സി പ്രായപരിധി 40 ആയി ഉയർത്തി; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി മന്ത്രിസഭാ തീരുമാനം

കേരള പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പൊതുവിഭാഗത്തിന്റെ പ്രായപരിധി 36-ൽ നിന്നും 40 വയസ്സായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ തത്വത്തിൽ അംഗീകരിച്ചതിനെത്തുടർന്നാണ് ഈ മാറ്റം. ഇതോടെ പിന്നാക്ക വിഭാഗങ്ങൾക്കും (OBC) പട്ടികജാതി-പട്ടികവർഗ്ഗ (SC/ST) വിഭാഗങ്ങൾക്കും ആനുപാതികമായ ഇളവുകൾ ലഭിക്കും. നിലവിൽ 41 വയസ്സായിരുന്ന എസ്.സി/എസ്.ടി വിഭാഗത്തിന്റെ പ്രായപരിധി 45 വയസ്സായി ഉയരും. ഒബിസി വിഭാഗക്കാർക്ക് നിലവിലുള്ള 39 വയസ്സിൽ നിന്നും തത്തുല്യമായ വർദ്ധനവ് പ്രായപരിധിയിൽ ഉണ്ടാകും.

Read More

കേരളം ഇനി ഔദ്യോഗികമായി ‘കേരളം’; കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കി മാറ്റാനുള്ള ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീർത്ഥിൽ ചേർന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷിൽ ‘Kerala’ എന്നും ഹിന്ദിയിൽ ‘Keral’ എന്നും ഉപയോഗിക്കുന്നത് ഒഴിവാക്കി, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് തന്നെ നിലനിർത്തണമെന്ന കേരള നിയമസഭയുടെ ഐകകണ്ഠേനയുള്ള പ്രമേയമാണ് ഇപ്പോൾ കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി…

Read More

ട്രാഫിക് ഡ്യൂട്ടിയും നിയമങ്ങളും പ്രമേയം; സബ് ഇൻസ്‌പെക്ടർ പ്രതീശൻ കോവളത്തിന്റെ പുസ്തക പ്രകാശനം തിരുവനന്തപുരത്ത് നടന്നു.

തിരുവനന്തപുരം :കവടിയാർ സത് ഭാവന ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഫെബ്രുവരി ഇരുപതാം തിയതി വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഭാരത് സേവക് സമാജ് സദ് ഭാവന ഓഡിറ്റോറിയത്തിൽ വെച്ചു കോവളം ശ്രീ. പ്രതീശൻ കോവളം രചന നിർവഹിച്ച “നഗരം സാക്ഷി “എന്ന പുസ്തകം സദ്ഭാവന ട്രസ്റ്റ്‌ പ്രസിദ്ധീകരിച്ചു. കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ ആയ ശ്രീ. പ്രതീശൻ തന്റെ പുസ്തകത്തിൽ ട്രാഫിക് ഡ്യൂട്ടി, ട്രാഫിക് നിയമങ്ങൾ, നടപടികൾ എന്നിവ സംബന്ധിച്ച് പോർതുജനങ്ങളേവരും അറിയേണ്ട കാര്യങ്ങളെയെല്ലാം കോർത്തിണക്കി കഥാരൂപത്തിൽ ഈ…

Read More

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ ക്ഷേത്രം സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. കലാപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത നടൻ മോഹൻലാൽ നിർവഹിക്കും. ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജന്സിന്റെ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറും.പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതൽ ആരംഭിക്കും. മാർച്ച് മൂന്നിനാണ് പൊങ്കാല നടക്കുന്നത്.

Read More

നായയെ അയൽവീട്ടിലേക്ക് വിട്ടു; വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന സത്യഭാമയ്ക്കെതിരെ പോലീസ് നടപടി

തിരുവനന്തപുരം: വിവാദങ്ങൾ വിട്ടുമാറാത്ത ആർ.എൽ.വി. രാമകൃഷ്ണൻ അധിക്ഷേപക്കേസിലെ പ്രതി കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ അയൽവാസിയുടെ പരാതിയിൽ പൊലീസ് നടപടി. സത്യഭാമ തന്റെ വളർത്തുനായയെ മലമൂത്രവിസർജ്ജനത്തിനായി അയൽപക്കത്തെ വീട്ടിലേക്ക് മനഃപൂർവം തുറന്നുവിടുന്നു എന്ന പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് വനിതാ പൊലീസ് ഇടപെട്ടത്. പലതവണ ആവശ്യപ്പെട്ടിട്ടും നായയെ അഴിച്ചുവിടുന്നത് തുടർന്നതോടെയാണ് അയൽവാസി പരാതിയുമായി പോലീസിനെ സമീപിച്ചത്. ​പരാതിയുടെ അടിസ്ഥാനത്തിൽ സത്യഭാമയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇനി മേലിൽ വളർത്തുനായയെ അയൽവാസിയുടെ വീട്ടിലേക്ക് മലമൂത്രവിസർജ്ജനത്തിനായി വിടരുതെന്നും ഇത്തരം പരാതികൾ ആവർത്തിക്കരുതെന്നും പോലീസ്…

Read More

ജെ.എസ്.എസ്. (സോഷ്യലിസ്റ്റ്) വിഭാഗം മാതൃസംഘടനയായ ജെ.എസ്.എസ്.-ൽ ലയിച്ചതിനെത്തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായി അഡ്വ. സത്ജിത് വി.എച്ചിനെ തിരഞ്ഞെടുത്തു

കൊച്ചി: അഡ്വ. സത്ജിത് വി.എച്ച്. നേതൃത്വം നൽകുന്ന ജെ.എസ്.എസ്. (സോഷ്യലിസ്റ്റ്) വിഭാഗം, അഡ്വ. എ.എൻ. രാജൻബാബുവിന്റെ നേതൃത്വത്തിലുള്ള മാതൃസംഘടനയായ ജെ.എസ്.എസ്.-ൽ ലയിച്ചു. യു.ഡി.എഫ്. ഘടകകക്ഷിയായ ജെ.എസ്.എസ്.-ലേക്ക് നടന്ന ഈ ലയനത്തെത്തുടർന്ന് സത്ജിത് വി.എച്ചിനെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1994-ൽ സഖാവ് കെ.ആർ. ഗൗരിയമ്മയുടെ നേതൃത്വത്തിൽ ജെ.എസ്.എസ്. രൂപീകരിക്കപ്പെട്ട സമയത്തെ 11 സ്ഥാപക ഭാരവാഹികളിൽ ഒരാളാണ് സത്ജിത്. നിലവിൽ പാർട്ടിയിൽ തുടരുന്ന ഏക സ്ഥാപക ഭാരവാഹി കൂടിയായ അദ്ദേഹം, 1996-ൽ കരുനാഗപ്പള്ളി നിയസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്നു….

Read More