കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസ്: ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിച്ചു; നിരക്ക് കുറച്ചു
കൊച്ചി : കൊച്ചിയിലെ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാൻ വേണ്ടി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിന്റെ ട്രിപ്പുകളുടെ എണ്ണം ഒരു ദിവസം മൂന്നായി വർദ്ധിപ്പിച്ചു.പുതിയ സമയക്രമവും നിരക്കുകളുംപുതിയ സമയക്രമം അനുസരിച്ച്, വൈകുന്നേരം 4 മണിക്ക് എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്ന് ആദ്യ ട്രിപ്പ് പുറപ്പെടും. വൈകിട്ട് 6.30-ന് രണ്ടാമത്തെ ട്രിപ്പും, രാത്രി 9 മണിക്ക് മൂന്നാമത്തെ ട്രിപ്പും ആരംഭിക്കും.യാത്രാ നിരക്കുകൾ കുറച്ചിട്ടുണ്ട്. അപ്പർ ഡെക്ക് ചാർജ് 200 രൂപയായും, ലോവർ…
