ചട്ടലംഘനം നടത്തിയാൽ പണി കിട്ടും: 100 മിനിറ്റിൽ പരിഹാരം; സി-വിജിൽ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. ചട്ടലംഘനങ്ങൾ സംബന്ധിച്ച പരാതികൾ വെറും 100 മിനിറ്റിനുള്ളിൽ പരിഹരിക്കാനുള്ള വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ഫ്ലൈയിംഗ് സ്ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകൾ നീക്കം ചെയ്യുക, ഔദ്യോഗിക വാഹനങ്ങളോ സർക്കാർ താമസസൗകര്യങ്ങളോ ദുരുപയോഗം ചെയ്യുന്നത് തടയുക, പൊതുഖജനാവിൽ നിന്നുള്ള പരസ്യങ്ങൾ നിരോധിക്കുക എന്നിവ കർശനമായി പാലിക്കണം. വീടുകൾക്ക് മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിങ്ങോ പാടില്ലെന്നും ഉടമയുടെ അനുമതിയില്ലാതെ സ്വകാര്യ മതിലുകളിലോ…
