നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്; അന്തിമ ചിത്രം വ്യാഴാഴ്ച തെളിയും
കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 1252 പേരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെയോടെ അവസാനിച്ചിരുന്നു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണി വരെ സമയമുണ്ട്. അതിനുശേഷം മാത്രമേ ഓരോ മണ്ഡലത്തിലെയും അന്തിമ മത്സര ചിത്രം വ്യക്തമാകൂ. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക നൽകിയത് കൊടുവള്ളി മണ്ഡലത്തിലാണ് (18 പേർ). തിരുവനന്തപുരം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ…
