അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി കൃഷ്ണലാൽ; വിങ്ങുന്ന ഓർമ്മയായി മുപ്പത്തിമൂന്നുകാരൻ

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവൻ പകരും. തിരുവനന്തപുരം സ്വദേശിയായ 33 വയസ്സുകാരൻ കൃഷ്ണലാൽ ആണ് മരണാനന്തര അവയവദാനത്തിലൂടെ മാതൃകയായത്. വാഹനാപകടത്തെത്തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണലാലിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വേർപാടിൽ വിങ്ങിപ്പൊട്ടുമ്പോഴും, അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം എടുത്ത തീരുമാനം അഞ്ചുപേർക്കാണ് പ്രതീക്ഷയാകുന്നത്.​ കൃഷ്ണലാലിന്റെ ഹൃദയം കോട്ടയത്തെ സ്വീകർത്താവിനായി ഉച്ചയ്ക്ക് ഒരു മണിയോടെ എയർ ആംബുലൻസ് മാർഗ്ഗം കൊണ്ടുപോകും. അദ്ദേഹത്തിന്റെ രണ്ട് വൃക്കകൾ, കരൾ, കണ്ണുകൾ…

Read More