എഫ്.സി.ആർ.എ നിയമഭേദഗതി: പ്രതിഷേധത്തെത്തുടർന്ന് പിന്മാറി കേന്ദ്രം; ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കില്ല

ദില്ലി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദമായ എഫ്.സി.ആർ.എ (FCRA) നിയമഭേദഗതി ബില്ലിനെച്ചൊല്ലി പാർലമെന്റിൽ വൻ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. എന്നാൽ, ബിൽ നാളെ പരിഗണിക്കുമോ എന്ന കാര്യത്തിൽ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല.​ രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്ന ഈ ബിൽ പൂർണ്ണമായും റദ്ദാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധം കനത്തതോടെ…

Read More