സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി മൊണാലിസ; സിനിമാ സെറ്റിൽ മോശമായി പെരുമാറി
കൊച്ചി: സിനിമാ സെറ്റിൽ വെച്ച് സംവിധായകൻ സനോജ് മിശ്ര തന്നോട് മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും വെളിപ്പെടുത്തി കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി മൊണാലിസ രംഗത്തെത്തി. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങൾ അവർ പങ്കുവെച്ചത്. ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ മാധ്യമങ്ങളെ കണ്ടത്. തനിക്ക് 18 വയസ് തികയുന്നതിന് മുൻപാണ് ഈ സംഭവങ്ങൾ ഉണ്ടായതെന്നും സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അവർ വ്യക്തമാക്കി. സിനിമയിലെ ദുരനുഭവത്തെക്കുറിച്ച് നേരത്തെ വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും കരിയറിലെ…
