മരുത്തടിയിൽ ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ പോളിടെക്നിക് വിദ്യാർത്ഥി മരിച്ചു
കൊല്ലം: മരുത്തടിയിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി ഹരികൃഷ്ണൻ (18) അന്തരിച്ചു. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ ഹരി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. കുന്നത്തൂർ ഐവർകാല സ്വദേശികളായ ജയസേനൻ-രജനി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിച്ചെത്തിയ ഒരു സംഘം യാതൊരു പ്രകോപനവുമില്ലാതെ ഹരികൃഷ്ണനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് മടങ്ങാൻ ശ്രമിച്ച ഹരിയെയും സഹോദരനെയും…
