മണിമലയിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു; 28 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം മണിമല പഴയിടത്തിന് സമീപം കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മലപ്പുറത്തുനിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയ ബസിനാണ് തീപിടിച്ചത്. യാത്രയ്ക്കിടെ ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻതന്നെ വാഹനം നിർത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി.​ബസിലുണ്ടായിരുന്ന 28 യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് തീ പൂർണ്ണമായും അണച്ചത്. എങ്കിലും ബസ് പൂർണ്ണമായും കത്തിയമർന്നു. അധികൃതരുടെ സമയോചിതമായ ഇടപെടൽ അപകടത്തിന്റെ ആഘാതം കുറച്ചു. തുടർന്ന് പൊൻകുന്നം…

Read More

കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസ്: ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിച്ചു; നിരക്ക് കുറച്ചു​

കൊച്ചി : കൊച്ചിയിലെ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാൻ വേണ്ടി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിന്റെ ട്രിപ്പുകളുടെ എണ്ണം ഒരു ദിവസം മൂന്നായി വർദ്ധിപ്പിച്ചു.​പുതിയ സമയക്രമവും നിരക്കുകളും​പുതിയ സമയക്രമം അനുസരിച്ച്, വൈകുന്നേരം 4 മണിക്ക് എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്ന് ആദ്യ ട്രിപ്പ് പുറപ്പെടും. വൈകിട്ട് 6.30-ന് രണ്ടാമത്തെ ട്രിപ്പും, രാത്രി 9 മണിക്ക് മൂന്നാമത്തെ ട്രിപ്പും ആരംഭിക്കും.​യാത്രാ നിരക്കുകൾ കുറച്ചിട്ടുണ്ട്. അപ്പർ ഡെക്ക് ചാർജ് 200 രൂപയായും, ലോവർ…

Read More