പെരുമ്പാവൂരിലെ ട്വൻ്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

കൊച്ചി: പെരുമ്പാവൂരിലെ ട്വൻ്റി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ലെന്ന വാർത്തകൾ പുറത്തുവരുന്നു. നിലവിൽ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് താരം താമസിക്കുന്നത് എങ്കിലും ഇവിടത്തെ വോട്ടർപട്ടികയിൽ ലക്ഷ്മിപ്രിയയുടെ പേരില്ലെന്നാണ് സ്ഥിരീകരണം. മുൻപ് താമസിച്ചിരുന്ന തൃക്കാക്കരയിലെ ഫ്ലാറ്റ് പരിസരത്തെ വോട്ടർ ലിസ്റ്റിലും പേര് വിവരങ്ങൾ ലഭ്യമല്ല. വോട്ടില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ലക്ഷ്മിപ്രിയ ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. എന്നാൽ ആരോഗ്യപ്രശ്നങ്ങളാലാണ് പരിപാടി മാറ്റിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.​ ബിജെപി ഘടകകക്ഷിയായ ട്വൻ്റി 20, സിനിമ-സീരിയൽ താരങ്ങളെ മുൻനിർത്തിയാണ് ഇത്തവണ…

Read More