മരുത്തടിയിൽ ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ പോളിടെക്നിക് വിദ്യാർത്ഥി മരിച്ചു

കൊല്ലം: മരുത്തടിയിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി ഹരികൃഷ്ണൻ (18) അന്തരിച്ചു. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ ഹരി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. കുന്നത്തൂർ ഐവർകാല സ്വദേശികളായ ജയസേനൻ-രജനി ദമ്പതികളുടെ മകനാണ്.​ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിച്ചെത്തിയ ഒരു സംഘം യാതൊരു പ്രകോപനവുമില്ലാതെ ഹരികൃഷ്ണനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് മടങ്ങാൻ ശ്രമിച്ച ഹരിയെയും സഹോദരനെയും…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് സംസ്ഥാനത്തെത്തും. മൂന്ന് ദിവസത്തെ സന്ദർശന പരിപാടിയാണ് അദ്ദേഹത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയിലെത്തുന്ന അദ്ദേഹം എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും ദർശനം നടത്തും. അദ്ദേഹത്തിന്റെ ഔദ്യോഗിക കൂടിക്കാഴ്ചകൾ നാളെയും മറ്റന്നാളുമായാണ് ക്രമീകരിച്ചിരിക്കുന്നത്.​ സന്ദർശനത്തിന്റെ രണ്ടാം ദിനമായ നാളെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തും. നാളെ രാവിലെ മുതൽ ഉച്ചവരെയാണ് ഈ കൂടിക്കാഴ്ചകൾ നടക്കുക….

Read More

മലയാള ഭാഷാ ബില്ലിന് ഗവർണറുടെ അംഗീകാരം. സാംസ്കാരിക കേരളത്തിന്റെ പോരാട്ടത്തിന് വിജയം

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാള ഭാഷാ ബില്ലിന് ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകി. കഴിഞ്ഞ ഒക്ടോബറിൽ നിയമസഭ പാസാക്കി അയച്ച ബില്ലിലാണ് ഗവർണർ ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത്. ബില്ല് ഒപ്പിടാൻ വൈകിയത് നേരത്തെ വലിയ ആശങ്കകൾക്ക് വഴിതെളിച്ചിരുന്നു.​ 2015-ൽ ഇത്തരമൊരു ബില്ലിനായി സർക്കാർ ശ്രമം നടത്തിയിരുന്നെങ്കിലും അന്ന് വലിയ പ്രതിസന്ധികളാണ് നേരിട്ടത്. അന്നത്തെ ഗവർണർ ജസ്റ്റിസ് പി. സദാശിവവും പിന്നീട് രാഷ്ട്രപതിയും ആ ബില്ല് തിരിച്ചയച്ചു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് ആരോപിച്ച് അയൽസംസ്ഥാനമായ കർണാടക രംഗത്തുവന്നതും…

Read More

സിപിഎം വിട്ട് പികെ ശശി യുഡിഎഫിലേക്ക്? ഒറ്റപ്പാലത്ത് മത്സരിക്കാൻ നീക്കം; കോൺഗ്രസിൽ അതൃപ്തി

പാലക്കാട്: രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച്, ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് പി.കെ. ശശിയുടെ തീരുമാനം. സി‌പി‌എം വിമതരുടെ ഒരു കൂട്ടായ്മ രൂപീകരിച്ച് അതിന്റെ സ്ഥാനാർത്ഥിയായി ജനവിധി തേടാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം ഒറ്റപ്പാലത്തെ യുഡിഎഫ് നേതൃത്വവുമായും കോൺഗ്രസ് – മുസ്ലീം ലീഗ് നേതാക്കളുമായും പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.​ എന്നാൽ, പി.കെ. ശശിയുടെ ഈ നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ…

Read More

സിപിഎം നേതൃത്വത്തിനെതിരെ പടയൊരുക്കം; മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ

ആലപ്പുഴ: സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുതിർന്ന നേതാവ് ജി. സുധാകരൻ രംഗത്തെത്തി. പാർട്ടി മെമ്പർഷിപ്പ് പുതുക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം, തന്നെ അവഗണിക്കുന്ന നേതൃത്വത്തിന്റെ നിലപാടിൽ പരസ്യമായി അമർഷം രേഖപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് മാറിയ ശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി തന്നെ അന്വേഷിച്ചില്ലെന്നും പൊതുപരിപാടികളിൽ ബോധപൂർവം മാറ്റിനിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.​ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകളെ സുധാകരൻ രൂക്ഷമായി വിമർശിച്ചു. താൻ പരിഗണന അർഹിക്കുന്നില്ലെന്ന ഗോവിന്ദന്റെ പ്രയോഗം ശരിയായില്ലെന്നും,…

Read More

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം; ഇന്ന് ജയിൽ മോചിതനാകും

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന് ജാമ്യം ലഭിച്ചു. ദ്വാരപാലക ശില്പ നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും.​ പ്രത്യേക അന്വേഷണ സംഘം (SIT) 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം…

Read More

​സീറ്റ് വിഭജനം അന്തിമമാക്കാൻ ഇടതുമുന്നണി യോഗം ഇന്ന്; കേരള കോൺഗ്രസ് നിലപാട് നിർണ്ണായകം

തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ ഇടതുമുന്നണിയുടെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എകെജി സെന്ററിൽ നടക്കുന്ന യോഗത്തിൽ, ഘടകകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകളിലെ ധാരണകൾ സിപിഎം വിശദീകരിക്കും. 13 സീറ്റുകൾ വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ കടുംപിടുത്തവും, ഐഎൻഎല്ലിലെ ആഭ്യന്തര തർക്കങ്ങളും മുന്നണിക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.​ കേരള കോൺഗ്രസിന് 12 സീറ്റുകൾ നൽകാൻ സിപിഎം തയ്യാറാണെങ്കിലും കുറ്റ്യാടി സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിലാണ് പാർട്ടി. പതിമൂന്നാം സീറ്റിനായി…

Read More

അപകടം കവർന്നത് കുടുംബത്തിന്റെ ഏക പ്രതീക്ഷയെ; മസ്തിഷ്ക മരണം സംഭവിച്ച ജാസ്‌ലിയയുടെ അവയവങ്ങൾ നാല് പേർക്ക് ദാനം ചെയ്തു

കൊച്ചി: വിധിയുടെ ക്രൂരതയിൽ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും തകർന്നുപോയപ്പോഴും, നാല് പേർക്ക് പുതുജീവൻ പകർന്നുനൽകി പത്തൊമ്പതുകാരിയായ ജാസ്‌ലിയ ജോൺസൺ യാത്രയായി. എടവനക്കാട് സ്വദേശിയായ ജാസ്‌ലിയ, അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം കുടുംബത്തെ സഹായിക്കാൻ പാർട്ട് ടൈം ജോലിയും ചെയ്തിരുന്ന ജാസ്‌ലിയ, സ്പോർട്‌സിലും സർവകലാശാല തലത്തിൽ മികവ് തെളിയിച്ച പ്രതിഭയായിരുന്നു.​ കഴിഞ്ഞ ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ചുണ്ടായ കാറപകടമാണ് ജാസ്‌ലിയയുടെ ജീവനെടുത്തത്. തലയ്ക്ക്…

Read More

ചിനക്കത്തൂർ പൂരത്തിനിടെ സംഘർഷം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്ക് കുത്തേറ്റു

പാലക്കാട്: ഒറ്റപ്പാലത്ത്ചിനക്കത്തൂർ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ പ്രശാന്തിന്റെ മുതുകിൽ മൂന്ന് തവണ കുത്തേറ്റതായാണ് വിവരം.​ സംഘർഷത്തിൽ ഇവർക്കൊപ്പമുണ്ടാ യിരുന്ന അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ചിനക്കത്തൂർ പൂരത്തിന്റെ ഭാഗമായി സ്‌പെഷ്യൽ പൂരം കൊണ്ടുപോകുന്നതിനിടെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ ഒറ്റപ്പാലം…

Read More

ഹോർമൂസ് കടലിടുക്കിൽ ഗതാഗതം നിരോധിച്ചു; ആഗോള എണ്ണവിപണി പ്രതിസന്ധിയിലേക്ക്

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമൂസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചു. ഇറാൻ റെവല്യൂഷണറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് നൽകിയത്. വിലക്ക് ലംഘിച്ച് കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന കർശന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്. ഇതോടെ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം നിലവിൽ പൂർണ്ണമായും നിശ്ചലമായ അവസ്ഥയിലാണ്.​ കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ ഇന്ധന വിതരണം പ്രതിസന്ധിയിലാവുകയും എണ്ണവില കുതിച്ചുയരാൻ സാധ്യത തെളിയുകയും…

Read More