വാഹനാപകടക്കേസ്: പാറശാല എസ്.എച്ച്.ഒയുടെ മുൻകൂർ ജാമ്യഹർജി തള്ളി; പ്രതി ഒളിവിൽ
തിരുവനന്തപുരം : റോഡരികിൽ കാറിടിച്ച് വഴിയാത്രക്കാരനായ രാജൻ (59) മരിച്ച കേസിൽ, പ്രതിയായ പാറശാല എസ്.എച്ച്.ഒ. പി. അനിൽകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി ആർ. രേഖയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും, അതിനാൽ മുൻകൂർ ജാമ്യഹർജിയുടെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അപകടം നടന്നയുടൻ കിളിമാനൂർ സ്റ്റേഷനിൽ വിവരം അറിയിക്കാതെ പോയത് ഗുരുതരമായ വീഴ്ചയാണെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ…
