പോലീസ് ആസ്ഥാനത്തിന് മുന്നിൽ പോലീസുകാർ തമ്മിലടിച്ചു; ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് മർദനം

തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിന് മുന്നിൽ പോലീസുകാർ തമ്മിലടിച്ചു. ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മ്യൂസിയം സ്റ്റേഷനിലെ പോലീസുകാരനെ മർദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. മ്യൂസിയം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (എസ്‌സിപിഒ) വിശാഖിനാണ് മർദനമേറ്റത്. പോലീസ് ആസ്ഥാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരൺ എന്ന ഉദ്യോഗസ്ഥനെതിരെ വിശാഖ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകി.​ ട്രാഫിക് നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരണിന്റെ അമ്മയുടെ കാർ റോഡരികിൽ നിന്ന് മാറ്റിയിടാൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വിശാഖ് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കം…

Read More